റൂബി ജൂബിലി ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന്
1593156
Saturday, September 20, 2025 5:54 AM IST
കരുവാരകുണ്ട്: താമരശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി കരുവാരകുണ്ട് തിരുക്കുടുംബ ഫൊറോന പള്ളി ഇടവകയിലെ ഭവന രഹിതർക്കായി നിർമിച്ച ഭവനത്തിന്റെ വെഞ്ചരിപ്പും പുതുതായി നിർമിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനവും താമരശേരി ബിഷപ്് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഇന്ന് നിർവഹിക്കും.
രാവിലെ 5.25 ന് കരുണകൊന്ത, 5.35ന് ജപമാല, 6.5ന് പ്രഭാത പ്രാർഥന. 6.30ന് അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്കും നൊവേനക്കും മറ്റ് തിരുകർമങ്ങൾക്കും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് 8.30 ന് റൂബി ജൂബിലിയോടനുബന്ധിച്ച് കരുവാരകുണ്ടിൽ നിർമിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനവും നിർമാണം പൂർത്തിയാക്കിയ ഭവനത്തിന്റെ വെഞ്ചരിപ്പ് കർമവും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. ഫൊറോന വികാരി ഫാ.ഫ്രാൻസിസ് വെള്ളംമാക്കൽ ചടങ്ങിന് നേതൃത്വം വഹിക്കും.