തൃപ്പനച്ചി ഷോപ്പിംഗ് ഫെസ്റ്റിവൽ ബംബർ നറുക്കെടുപ്പ് നടത്തി
1593158
Saturday, September 20, 2025 5:54 AM IST
മഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തൃപ്പനച്ചി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച തൃപ്പനച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബംബർ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. മുഹമ്മദ് നൗഫൽ അധ്യക്ഷത വഹിച്ചു.
ബംബർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ആക്ടീവ സ്കൂട്ടർ ഫ്രഷ് ലുക്ക് പെയിന്റ് ഷോപ്പ് നൽകിയ കൂപ്പണിന് സൈതലവി പട്ടിരിക്ക് ലഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. കുഞ്ഞാവുഹാജി മുഖ്യപ്രഭാഷണം നടത്തി.
പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാൻ, അരീക്കോട് ബ്ലോക്ക് മെംബർ വാളപ്ര കോമുക്കുട്ടി, മണ്ഡലം പ്രസിഡന്റ് ഹമീദ് ആനക്കയം, മണ്ഡലം ട്രഷറർ അബ്ദുറഹിമാൻഹാജി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടിഹാജി, വാർഡ് മെംബർമാരായ സി.എച്ച്. സൈനബ, സി.എച്ച്. കുഞ്ഞാപ്പ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഒ.പി. കുഞ്ഞാപ്പുഹാജി, സനാഉള്ള, കെ.വി. നാസർ, ഇബ്രാഹിം പൂക്കൊളത്തൂർ,
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പ്രസിഡന്റ് പി. അബൂബക്കർ, ജനറൽ സെക്രട്ടറി ഒ.പി.എ. കരീം, ട്രഷറർ ടി.പി. സൈനുദ്ദീൻ, കണ്‍വീനർ ഒ.പി. അബ്ദുസലാം, ഇ.കെ. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.