നാടുകാണി- പരപ്പനങ്ങാടി പാത നവീകരണം; ആവശ്യമുയർത്തി ആര്യാടൻ ഷൗക്കത്ത്
1593165
Saturday, September 20, 2025 6:00 AM IST
നിലന്പൂർ:നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം നിയമസഭയിൽ ഉയർത്തി ആര്യാടൻ ഷൗക്കത്ത് എംഎൽഎ. അന്തർസംസ്ഥാന പാതയായ കഐൻജി (കോഴിക്കോട്- നിലന്പൂർ-ഗൂഢല്ലൂർ) പാതയുടെ തകർച്ചയും ഉപരിതല നവീകരണ ആവശ്യവും എംഎൽഎ ഉന്നയിച്ചു. ദേശീയപാതയോളം പ്രധാനമായ പാതയാണ് കഐൻജി റോഡ്. കഴിഞ്ഞ പത്തു വർഷമായി ഉപരിതലം നവീകരിക്കാതെ തകർന്നു കിടക്കുകയാണ്.
2014ൽ ഡിസ്ട്രിക്ട് ഫ്ളാഗ് ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിൽ ഉൾപ്പെടുത്തി 450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നാടുകാണി- പരപ്പനങ്ങാടി റോഡിന്റെ ഭാഗമായ ഈ പാതയുടെ നിർമാണ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കാമോ എന്നായിരുന്നു ചോദ്യം.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഗൗരവത്തിൽ പരിശോധിച്ച് മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സഭയിൽ മറുപടി നൽകി.