കടന്നമണ്ണ ബാങ്ക് റിലീഫ് ഫണ്ട് നൽകി
1593162
Saturday, September 20, 2025 5:54 AM IST
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ മാരക രോഗം ബാധിച്ച അംഗങ്ങൾക്ക് സഹകരണ അംഗസമാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച ധനസഹായം വിതരണം ചെയ്തു. പെരിന്തൽമണ്ണ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.പി. പ്രഭാഷ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മങ്കട കൃഷി ഓഫീസർ മർജാന ബീഗം, ചരിത്രകാരൻ സമദ് മങ്കട, സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, വൈസ് പ്രസിഡന്റ് പി.അബ്ദുസമദ്, ഡയറക്ടർമാരായ പി.കുഞ്ഞിമുഹമ്മദ്, കെ.ഷംസുദ്ദീൻ, ഇ.സി.സേവ്യർ, പി.സൈഫുന്നീസ, കെ.സി.രവീന്ദ്രനാഥൻ എന്നിവർ പ്രസംഗിച്ചു.