ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ മോട്ടോർ സ്ഥാപിച്ചു
1593163
Saturday, September 20, 2025 5:54 AM IST
മഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫാത്തിമ കുരിക്കൾ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ സ്ഥാപിച്ച മോട്ടോർ ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. കുഴൽ കിണറും ടാങ്കും നേരത്തെ സ്ഥാപിച്ചിരുന്നു.
ഇതോടെ സെന്ററിൽ മുഴുവൻ സമയവും ശുദ്ധജലം ലഭിക്കും. റിഹാബിലിറ്റേഷൻ സെന്റർ പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ്‍ എൻ.എം. എൽസി, വാർഡ് കൗണ്‍സിലർ വല്ലാഞ്ചിറ ഫാത്തിമ,
അധ്യാപകരായ ഷഹീഖ ഫർസാന, നൗഫ, സി.ടി. അബ്ദുൾ ഗഫൂർ, വല്ലാഞ്ചിറ സക്കീർ, വല്ലാഞ്ചിറ സത്താർ, പേരാപ്പുറത്ത് റഷീദ്, മാടായി അബ്ദുൾ ലത്തീഫ്, മുജീബ് കടൂരൻ എന്നിവർ സംബന്ധിച്ചു.