മങ്കട വിഎഫ്പിസികെ ഗോഡൗണ്‍ കെട്ടിടം തുറന്നു
1593157
Saturday, September 20, 2025 5:54 AM IST
മങ്കട: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്്സ് പ്രമോഷൻ കൗണ്‍സിൽ കേരളയുടെ (വിഎഫ്പിസികെ) മങ്കട കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് വെള്ളിലയിൽ നിർമിച്ച പുതിയ ഗോഡൗണ്‍ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.
മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം, ജില്ലാ ജനറൽ മാനേജർ റാണി ജോർജ്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാജിദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.ടി.ഷറഫുദ്ദീൻ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമ വാപ്പു, ഷരീഫ് ചുണ്ടയിൽ, പി.ജംഷീർ, മങ്കട കൃഷി ഓഫീസർ മർജാന ബീഗം, കൂട്ടിലങ്ങാടി കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ, ഇ.ഹൈദ്രസ്, നസീമ എന്നിവർ പ്രസംഗിച്ചു.