ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു
1593159
Saturday, September 20, 2025 5:54 AM IST
പുലാമന്തോൾ : ഭിന്നശേഷി വിദ്യാർഥികൾക്കായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഇത്തവണയും ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി, ഭരണസമിതി അംഗം ഷിനോജ് ജോസഫ്, ബഡ്സ് സ്കൂൾ അധ്യാപിക ദിവ്യ, പിടിഎ പ്രസിഡന്റ് ശശി എന്നിവർ യാത്രക്ക് നേതൃത്വം നൽകി. പാട്ടുപാടിയും കളി,ചിരികളുമായാണ് യാത്ര പുറപ്പെട്ടത്. ചാലക്കുടി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലേക്കായിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും യാത്രയിൽ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കും അവരുടെ പരിചാരകർക്കും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷങ്ങളിലും ഉല്ലാസയാത്ര സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫ്ളോറ ഫാന്റസിയ വാട്ടർ തീം പാർക്ക്, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര നടത്തിയിരുന്നത്.
പാർശ്വവത്ക്കരിക്കപ്പെടുന്നവരെ ചേർത്ത് നിർത്തുന്നതാണ് വികസനമെന്നും ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.