എംഇഎസ് നിലമ്പൂരിൽ സെമിനാർ നടത്തി
1593167
Saturday, September 20, 2025 6:00 AM IST
നിലന്പൂർ: എംഇഎസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നിലന്പൂർ പീവീസ് ആർക്കേഡിൽ െമിനാർ നടത്തി. ന്യൂനപക്ഷങ്ങളും ഭരണഘടനയും വിഷയത്തിൽ നടത്തിയ സെമിനാറിൽ അഡ്വ. ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സിപിഎം വക്താവ് കെ.ടി. കുഞ്ഞിക്കണ്ണൻ, കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി എന്നിവർ വിഷയം അവതരിപ്പിച്ചു.
ഇന്ത്യൻ ഭരണഘടന അട്ടിമറിക്കുന്ന തരത്തിലുള്ള നിയമഭേദഗതിക്ക് തയാറായ വ്യക്തിയാണ് നിലവിലെ പ്രധാനമന്ത്രിയെന്നും ന്യൂനപക്ഷങ്ങളുടെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിലൂടെ ഭരണഘടന തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.
മുസ്ലിം സമുദായ സംവരണത്തിനകത്ത് ഒരു ഉപവിഭാഗം (സബ് ക്വാട്ട) ഉണ്ടാക്കുന്നതിന് എംഇഎസ് മുന്നോട്ടുവരണമെന്ന് കെ.പി. നൗഷാദലി അഭിപ്രായപ്പെട്ടു.
എംഇഎസ് ജില്ലാ സെക്രട്ടറി ഉമ്മർ ഗുരിക്കൾ, ജില്ലാ ഖജാൻജി ഉണ്ണീൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ. ഷുക്കൂർ, നൗഷാദ് എടവണ്ണ, താലൂക്ക് പ്രസിഡന്റ് കെ.കെ. ഷാജി, സെക്രട്ടറി ഗഫൂർ തോണിക്കടവൻ, ഷബീർ മുക്കട്ട, നാലകത്തു വീരാൻ കുട്ടി, ബാബു കല്ലായി എന്നിവർ പ്രസംഗിച്ചു.