നിലമ്പൂരിൽ ക്ഷീര കർഷക സംഗമം തുടങ്ങി
1593164
Saturday, September 20, 2025 5:54 AM IST
എടക്കര: നിലന്പൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിന് പാലേമാട് തുടക്കമായി. പാലേമാട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി പ്രദർശനത്തോടെയാണ് ക്ഷീരോത്സവത്തിന് തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ പാർളി, പഞ്ചായത്ത് അംഗങ്ങളായ കബീർ പനോളി, ഫാസിൻ മുജീബ്, സിന്ധു പ്രകാശ്, റസിയ, സംഘം പ്രസിഡന്റുമാരായ ജെബി. എം. ജോർജ്, പി.ടി. തോമസ്, റെജി തടത്തേൽ, ജെയിംസ്, ശിവദാസൻ, ഷീബ, ഷിഫ, നിലന്പൂർ ക്ഷീരവികസന ഓഫീസർ നസീമ എന്നിവർ പ്രസംഗിച്ചു.
വിവിധ ഇനങ്ങളിലായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ കറവപശു വിഭാഗത്തിൽ കരുനെച്ചി ക്ഷീര സംഘത്തിലെ ആയിഷക്കുട്ടി, കിടാരി വിഭാഗത്തിൽ മെടപൊയ്ക സംഘത്തിലെ കെ.സി. ജോസഫ്, കന്നുകുട്ടി വിഭാഗത്തിൽ കാരപ്പുറം സംഘത്തിലെ ജെയിംസ് എന്നിവർ ഒന്നാം സ്ഥാനങ്ങൾ നേടി.