ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, October 7, 2022 10:22 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ണ്ണി​ല്‍​ക്ക​ട​വി​ല്‍ ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ചോ​ല​യി​ല്‍ സ്വാ​ലി​ഹ് (26) ആ​ണ് മ​രി​ച്ച​ത്. പ​ന്നൂ​ര്‍ മു​ഹ​മ്മ​ദി​യ്യ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ അ​ധ്യാ​പ​ക​നാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ കോ​ഴി​ക്കോ​ട് ന​ട​ന്ന ഖു​ര്‍​ആ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ നെ​ല്ലാം​ങ്ക​ണ്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. പി​താ​വ്: പാ​ല​ങ്ങാ​ട് മു​ക്കി​ട​ത്തി​ല്‍ സു​ലൈ​മാ​ന്‍. മാ​താ​വ്: മൈ​മു​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഹ​മ്മ​ദ് ജു​നൈ​ദ്, ഫാ​ത്തി​മ ഉ​മൈ​റ.