വൈദ്യുതി തൂണ് മാറ്റാതെ ഓവുചാല്‍ നിർമാണം
1262031
Wednesday, January 25, 2023 12:37 AM IST
താമരശേരി: ഓവുചാലില്‍ നിന്ന് വൈദ്യുതി തൂണ് സ്ഥാപിക്കാതെ റോഡു നിർമാണം.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 222 കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി -താമരശേരി -എടവണ്ണ സംസ്ഥാന പാതയിലാണ് കരാറുകാര്‍ക്ക് തോന്നിയപോലെ പ്രവൃത്തി നടക്കുന്നത്.
താമരശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശത്താണ് ഓവുചാലില്‍ വൈദ്യുതി തൂണ് നിലനിര്‍ത്തി കോണ്‍ഗ്രീറ്റ് ചെയ്തത്. സമീപത്തെ കുന്നിന് മുകളില്‍ നിന്നും വര്‍ഷ കാലത്ത് വലിയ തോതില്‍ മഴവെള്ളം ഒഴുകി എത്തുന്ന ഭാഗത്താണ് തല ഇത്തരം പ്രവൃത്തി നടത്തിയത്. നടപ്പാതയായി ഉപയോഗിക്കേണ്ട ഭാഗത്താണ് വൈദ്യുതി തൂണ് നടുവില്‍തന്നെ തടസ്സമായി നില്‍ക്കുന്നത്. ചണ്ടികള്‍ ഒഴുകി വന്ന് ഓവുചാല്‍ അടയാനും പുറത്തേയ്ക്ക് പരന്നൊഴുകാനും ഇതിന് കരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാന പാതയിലെ പൂനൂര് ഓമശേരി റീച്ചില്‍ നടത്തുന്ന പ്രവൃത്തിയെ കുറിച്ച് ഇതിനോടകം തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.