ഫറോക്ക്: കഴിഞ്ഞ ദിവസം ഫറോക്ക് പുഴയിൽ കാണാതായ എടക്കാട്ട് താഴം പാതിരിക്കാട്ട് ലോഹിതാക്ഷന്റെ മകൻ ശബരിനാഥ് എന്ന മണി (37) യുടെ മൃതദേഹം ചാലിയത്ത് കണ്ടെത്തി.
ബേപ്പൂർ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെടുത്തത്. എസ്ഐ ഉദയകുമാർ, എഎസ്ഐ സന്തോഷ്, കോസ്റ്റൽ വാർഡൻ മുനീർ, സമദ് സ്രാങ്ക്, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.