"തേൻ കനി 1981' പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
1425351
Monday, May 27, 2024 7:19 AM IST
കോഴിക്കോട്: സ്കൂൾ ജീവിത കാലഘട്ടങ്ങളിലെ പഴയകാല ഓർമ്മകൾ പങ്കുവച്ച് അവർ വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1980-81 എസ്എസ്എൽസി ബാച്ച് "തേൻകനി 1981' എന്ന പേരിൽ സംഘടിപ്പിച്ച പ്രഥമപൂർവ വിദ്യാർഥി സംഗമമാണ് നവ്യാനുഭവ വേദിയായത്.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി സംഗമം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യസന്ദേശം നൽകി. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് അഗസ്റ്റിൻ വണ്ടൻമാക്കിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പഞ്ചായത്ത് അംഗവും പൂർവ വിദ്യാർഥിയുമായ ലിസി ചാക്കോ, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റും സ്കൂൾ മുൻ പ്രിൻസിപ്പലുമായ ഷിവിച്ചൻ മാത്യു പൂക്കൊമ്പിൽ, ജോയിന്റ് സെക്രട്ടറി പ്രൈംസൺ കാരിവേലിൽ, സെക്രട്ടറി മാത്യു തേക്കുംകാട്ടിൽ, പ്രോഗ്രാം കൺവീനർ ഡോ. പോൾ പി. വർഗീസ് പനച്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കമ്മിറ്റിയംഗം വി.പി. തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സഹപാഠികൾ സ്വയം പരിചയപ്പെടുത്തി അനുഭവങ്ങൾ പങ്കുവച്ചു. കലാപരിപാടികളുംം നടന്നു. സംഗമത്തിന് ഷാജു പാലത്തിങ്കൽ, ടോമി മാത്യു കിഴക്കെകുളമാംതട്ടേൽ, വി.പി. തോമസ് വെട്ടിക്കാമല, വി.ജെ. ജോസ് വിളക്കുന്നേൽ, വി.എൻ. സരസ്വതി, ബീനാ തോമസ്, ബീനാ ജോസഫ്, കെ.കെ. സുബൈദ എന്നിവർ നേതൃത്വം നൽകി.