ചക്കിട്ടപാറ ടൗണിൽ റോഡ് വീതി നിർണയത്തിൽ കൃത്യത പാലിക്കണം: യുഡിഎഫ്
1577983
Tuesday, July 22, 2025 4:53 AM IST
ചക്കിട്ടപാറ: കൃത്യമായ സർവേ രേഖകളുടെ അടിസ്ഥാനത്തിൽ റോഡിന്റെ അതിര് നിർണയിച്ച് മാത്രമെ ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമാണം നടത്താൻ പാടുള്ളൂവെന്ന് യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പല അളവു പ്രഹസനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നുമുണ്ടായാലും എതിർക്കും. നാടിന്റെ വികസനം മുന്നിൽ കണ്ടുള്ള നടപടികളാണ് അധികാരികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതെന്നും യോഗം ഓർമിപ്പിച്ചു. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസ് കുട്ടി, ഡിസിസി സെക്രട്ടറി പി. വാസു, ആവള ഹമീദ്, രാജീവ് തോമസ്, രാജൻ വർക്കി, ജോർജ് മുക്കള്ളിൽ, റെജി കോച്ചേരി, പാപ്പച്ചൻ കൂനന്തടം, ഹസൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.