ബഹിരാകാശ പതിപ്പുമായി വിദ്യാർഥികൾ
1577978
Tuesday, July 22, 2025 4:53 AM IST
മുക്കം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി ചരിത്ര ദൗത്യം വിജയകരമായി പൂർത്തീകരിച്ച ശുഭാംഷു ശുക്ലക്ക് അഭിവാദ്യമർപ്പിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ജോഗ്രഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ പതിപ്പ് പുറത്തിറക്കി.
രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ശുഭാംഷു ശുക്ലയെക്കുറിച്ചും ബഹിരാകാശത്തെ ഇന്ത്യൻ നേട്ടങ്ങളെ കുറിച്ചുമാണ് ബഹിരാകാശ പതിപ്പിൽ വിദ്യാർഥികൾ പ്രതിപാദിക്കുന്നത്. വിദ്യാർഥികൾ തയാറാക്കിയ പ്രത്യേക ബഹിരാകാശ പതിപ്പ് സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുൾ റഷീദ് പ്രകാശനം ചെയ്തു. ജ്യോഗ്രഫി അധ്യാപകൻ എൻ.കെ. സലീം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു, പ്രജീഷ എന്നിവർ പ്രസംഗിച്ചു.