അധികൃതരുടെ നിസംഗത; സമരം വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ്
1578201
Wednesday, July 23, 2025 5:12 AM IST
പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും കാരണം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ദിനംപ്രതി ഉണ്ടാവുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കളക്ടർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വിദ്യാർഥിയുടെ അപകട മരണത്തിനു ശേഷം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ബസുകൾ തടഞ്ഞിരുന്നു. ചർച്ചയിൽ പരിഹാരമാവുന്നതിന് മുമ്പ് സ്വകാര്യ ബസുകൾ നിരത്തിലിറക്കിയാൽ കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ എല്ലായിടങ്ങളിലും ബസുകൾ തടയാനാണ് സംഘടനയുടെ തീരുമാനം.
കോഴിക്കോട് പുതിയ സ്റ്റാൻഡ്, എരഞ്ഞിക്കൽ, തലക്കുളത്തൂർ, അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ, പേരാമ്പ്ര, കടിയങ്ങാട്, കുറ്റ്യാടി എന്നിവിടങ്ങളിൽ നാളെ മുതൽ ബസുകൾ തടയുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് പറഞ്ഞു.