കോൺഗ്രസ് പ്രതിഷേധിച്ചു
1578196
Wednesday, July 23, 2025 5:12 AM IST
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിന്റെ കുരിശടിക്കു നേരെ നടന്ന ആക്രമണത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജോർജ്ജ് മുക്കള്ളിൽ, ഉമ്മർ പുതുക്കുടി, അബ്ദുറഹിമാൻ, തങ്കച്ചൻ കളപ്പുര, യൂസുഫ്, മൂസ ആലോക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.