അക്കൗണ്ട്സ് വിഭാഗത്തില്‍ തിരിമറി നടത്തിയയാളെ പിടികൂടി
1578206
Wednesday, July 23, 2025 5:19 AM IST
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പ് കമ്പനിയുടെ സഹസ്ഥാപനമായ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് 24x7 പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തില്‍ തിരിമറി നടത്തിയ ആളെ പിടികൂടി.
ഡെപ്യൂട്ടി മാനേജര്‍ ആയഞ്ചേരി മംഗലാട് പടിഞ്ഞാറേ തേരത്ത് ഹൗസിൽ റിനു രാജിനെ ( 37) യാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്ത കാലയളവില്‍ കമ്പനി അക്കൗണ്ടിലെ പണം തിരിമറി നടത്തുകയും ഭീമമായ തുക തന്റെ സ്വന്തം അക്കൗണ്ടിലേക്കും മറ്റു ബന്ധുക്കളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്കും വക മാറ്റി അയക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
റിനുരാജ് എന്നയാള്‍ കമ്പനിയുടെ പേര് ഉപയോഗിച്ച് നടത്തുന്ന യാതൊരു ഇടപാടുകള്‍ക്കും മലബാര്‍ ഗ്രൂപ്പിനോ എസ് 24x 7 പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കോ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.