വീടിന്റെ സംരക്ഷണഭിത്തി തകർന്നു
1578194
Wednesday, July 23, 2025 5:12 AM IST
കൂരാച്ചുണ്ട്: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീടിന് ഭീഷണി. കൂരാച്ചുണ്ട് പഞ്ചായത്ത് രണ്ടാം വാർഡ് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന കുന്നേൽ ജോസിന്റെ വീടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്.
ഈ വീടിന്റെ പതിനഞ്ച് അടിയോളം താഴ്ഭാഗത്തും മൂന്ന് മീറ്ററോളം ദൂരത്തിലും താമസിക്കുന്ന കിഴക്കയിൽമീത്തൽ കുപ്പയുടെ വീടിനും മതിൽ തകർന്നത് ഭീഷണിയായിട്ടുണ്ട്