ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ
1578203
Wednesday, July 23, 2025 5:19 AM IST
കൊയിലാണ്ടി: നന്തിയിൽ കരാർ കമ്പനി ലോറികളുടെ ബാറ്ററി മോഷണം പോയ സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ. തിക്കോടി കോറോത്ത് മുഹമ്മദ് ജിയാദ് (20), തച്ചൻകുന്ന് മനയത്ത് താഴെ മുഹമ്മദ് ജാബിർ (20) കടലൂർ മനയത്ത് മുഹമ്മദ് ഹിദാഷ് (19), തച്ചൻകുന്ന് ചേരിച്ചൽ താഴെ സഹീർ (20), കോടിക്കൽ നാഗപറമ്പിൽ ഷാമിൽ (20) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാത കരാർ കമ്പനിയായ വാഗാഡിന്റെ ലോറികളുടെ ബാറ്ററികളാണ് മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരൻ പരാതി നൽകുകയായിരുന്നു.
വടകര ഡിവൈഎസ്പി ഹരി പ്രസാദിന്റെ നിർദേശപ്രകാരം സിഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐമാരായ ഗിരീഷ്, പ്രദീപ്, റൂറൽ സ്പെഷൽ സ്ക്വാഡ് എഎസ്ഐ ബീനീഷ് കുമാർ, ടി.കെ. ശോഭിത്ത്, എസ്.കെ. അഖിലേഷ്, ബി.എസ്. ശ്യാം ജിത്ത്, അതുൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.