പോക്സോ കേസിൽ യുവാവ് പിടിയിൽ
1578197
Wednesday, July 23, 2025 5:12 AM IST
കോഴിക്കോട്: വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ മുഴക്കുന്ന് സ്വദേശി പുത്തൻപുര വീട്ടിൽ സജീർ (34) നെയാണ് ടൗൺ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
21നും അതിന് ഒരാഴ്ച മുമ്പും പ്രതി പെൺകൂട്ടിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി പിന്തുടർന്ന് നിരീക്ഷിക്കുകയും കുറ്റിച്ചിറ വച്ച് പ്രതി അതിജീവിത കാണണമെന്ന ഉദ്ദേശത്തോടുകൂടി ഫ്ലയിംഗ് കിസ് നൽകുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.