ഹോട്ടല്‍ സ്പ്രിംഗ്വേയ്ക്ക് ശുചിത്വ മിഷന് സര്‍ട്ടിഫിക്കറ്റ്
1577982
Tuesday, July 22, 2025 4:53 AM IST
കുന്നമംഗലം: കേന്ദ്ര ടൂറിസം മന്ത്രാലയവും കുടിവെള്ള, ശുചിത്വ വകുപ്പും സംയുക്തമായി നടത്തിയ സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ഫൈവ് സ്റ്റാര്‍ റേറ്റിംഗില്‍ ഏറ്റവും വൃത്തിയുള്ള ഹോട്ടലായി കുന്നമംഗലത്തെ ഹോട്ടല്‍ സ്പ്രിംഗ് വേ (എല്‍എല്‍പി) അര്‍ഹമായി.
കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗില്‍ നിന്നും ഹോട്ടല്‍ മാനേജര്‍ വിപിന്‍ ചാക്കോ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റും അനുമോദനവും ഏറ്റുവാങ്ങി.