റേഷൻ മണ്ണെണ്ണ വിതരണം ചെയ്യണമെന്ന്
1577976
Tuesday, July 22, 2025 4:53 AM IST
കൂരാച്ചുണ്ട്: റേഷൻ മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളുമായുള്ള തർക്കം അടിയന്തരമായി പരിഹരിച്ച് റേഷൻകട വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കല്ലാനോട് കോൺഗ്രസ് ആറ്, ഏഴ് വാർഡ് കമ്മിറ്റികൾ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് സർക്കാറിന് നിവേദനം നൽകുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ വാർഡ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അരുൺ ജോസ്, സിമിലി ബിജു, നേതാക്കളായ സണ്ണി തുണ്ടിയിൽ, ജോൺസൺ എട്ടിയിൽ, സണ്ണി കോട്ടയിൽ, തോമസ് കുമ്പുക്കൽ, കെ.സി. തോമസ് കിഴക്കേവീട്ടിൽ, ജോസ് വട്ടുകുളം, സന്ദീപ് കളപ്പുരയ്ക്കൽ, ഷാജൻ കുടുകൻമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.