കരാറുകാർ സമരത്തിലേക്ക്
1226094
Thursday, September 29, 2022 11:54 PM IST
കൽപ്പറ്റ: കേരളത്തിലെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ ഒക്ടോബർ 10 മുതൽ ടെണ്ടർ ബഹിഷ്കരണ സമരം നടത്തുവാൻ എംജിടി ഹാളിൽ ചേർന്ന കോ ഓഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
കരാറുകാരുടെ ആവശ്യങ്ങളായ വിലവ്യതിയാന വ്യത്യാസം പരിഹരിക്കുക, കരാറുകാരുടെ പേരിൽ കേസ് എടുക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. എകെജിസിഎ സംസ്ഥാന സെക്രട്ടറി എം. സജി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി പി.കെ. അയൂബ്, ട്രഷറർ വി.ജെ. ഷാജി, ജില്ലാ പ്രസിഡന്റ് ടി. സണ്ണി തോമസ്, പി. മുത്തലിബ് എന്നിവർ പ്രസംഗിച്ചു.