രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് അനുചിതം: എസ്കെഎസ്എസ്എഫ്
1280986
Saturday, March 25, 2023 11:22 PM IST
കൽപ്പറ്റ: രാഹുൽഗാന്ധിയുടെ എംപി സ്ഥാനത്തിനു അയോഗ്യത കൽപ്പിച്ച പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടി അനുചിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ പ്രകടനങ്ങൾക്കും വിമർശനങ്ങൾക്കും അവകാശമുണ്ട്. പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ പ്രതികാരബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് കാടത്തമാണ്. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിപക്ഷ കക്ഷികൾ അധികാരമോഹമില്ലാതെ ഒന്നിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു. എം. അയ്യൂബ് മുട്ടിൽ, മുഹിയുദ്ദീൻകുട്ടി യമാനി, നൗഷീർ വാഫി, റഷീദ് ദാരിമി, മുഹമ്മദ് റഹ്മാനി, മസൂദ് മൗലവി, ഷംസുദ്ദീൻ വാഫി, മുനീർ വടകര, സ്വാദിഖ് ഫൈസി, റയീസ് പാണ്ടിക്കടവ്, സുഹൈൽ വാഫി, റിയാസ് ഫൈസി, റസാഖ് തോൽപ്പെട്ടി, ജാഫർ മില്ലുമുക്ക്, ഫൈസൽ മച്ചിങ്ങൽ, റബീബ് പിണങ്ങോട്, അഫ്സൽ ചുണ്ട, ഷിഹാദ് മൗലവി, മുജീബ് അഞ്ചുകുന്ന്, ഡോ.ുഹമ്മദ് സയീദ്, റാഷിദ് മാനന്തവാടി, അഷ്റഫ് ഫൈസി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷിഹാബ് റിപ്പണ്‍ നന്ദിയും പറഞ്ഞു.