സ​ർ​ക്കാ​ർ സ​ബ്സി​ഡി മു​ട​ങ്ങി; കാ​ട്ടി​ക്കു​ളം ‘അ​ടി​ഗ​മ​നൈ’ പൂ​ട്ടി
Saturday, May 27, 2023 12:18 AM IST
മാ​ന​ന്ത​വാ​ടി: പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അ​ഞ്ച് യു​വ​തി​ക​ൾ കാ​ട്ടി​ക്കു​ള​ത്ത് ‘അ​ടി​ഗ​മ​നൈ’ എ​ന്ന പേ​രി​ൽ ന​ട​ത്തി​വ​ന്ന ജ​ന​കീ​യ ഹോ​ട്ട​ൽ താ​ത്കാ​ലി​ക​മാ​യി പൂ​ട്ടി. സ​ർ​ക്കാ​ർ സ​ബ്സി​ഡി മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ൽ അ​ട​ച്ച​ത്.
ഇ​ത് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ജ​ന​കീ​യ ഹോ​ട്ട​ലി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്കും പ്ര​ഹ​ര​മാ​യി. ഊ​ണ്‍ 20 രൂ​പ​യ്ക്കാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​ൽ വി​ൽ​ക്കു​ന്ന​ത്. ഊ​ണ്‍ ഒ​ന്നി​ന് 10 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ സ​ബ്സി​ഡി. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക​വ​ർ​ഗ യു​വ​തി​ക​ൾ ആ​രം​ഭി​ച്ച ഹോ​ട്ട​ലും കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​മാ​ണ് കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യും പി​ന്നീ​ട് ജ​ന​കീ​യ ഹോ​ട്ട​ലു​മാ​യി മാ​റി​യ​ത്. ഒ​ന്പ​ത് മാ​സ​മാ​യി സ​ർ​ക്കാ​ർ സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ’അ​ടി​ഗ​മ​നൈ’ അ​ട​ച്ച​തെ​ന്നു ന​ട​ത്തി​പ്പു​കാ​രാ​യ വ​നി​ത​ക​ൾ പ​റ​ഞ്ഞു.