മാനന്തവാടിയിൽ വാതക ശ്മശാനം പ്രവർത്തനം തുടങ്ങി
1461199
Tuesday, October 15, 2024 1:55 AM IST
മാനന്തവാടി: നഗരസഭ ചൂട്ടക്കടവിലെ വാതക ശ്മശാനം പട്ടികജാതിവർഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നാടിനു സമർപ്പിച്ചു.
നഗരസഭാ ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർ അബ്ദുൾ ആസിഫ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.എം. നിഷാന്ത്, കെ.ടി. വിനു, സി. കുഞ്ഞബ്ദുള്ള, നിഖിൽ പദ്മനാഭൻ, സുനിൽ ആലിക്കൽ, കണ്ണൻ കണിയാരം, വിവിധ സംഘടനാ പ്രതിനിധികളായ കെ. ഉസ്മാൻ, എ.വി. മാത്യു, ടി.എ. മുരളീധരൻ, പി.കെ. സുകുമാരൻ, അഡ്വ.ടി. മണി എന്നിവർ പ്രസംഗിച്ചു. ഓവർസീയർ ടി.കെ. ഷാജി, പി.വി. രഞ്ജിത്ത്, കരാറുകാരായ ഷമീർ, മുഹമ്മദ് ഫാസിൽ എന്നിവരെ ആദരിച്ചു.