വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം: ടി.എൻ. പ്രതാപൻ
1547529
Saturday, May 3, 2025 6:18 AM IST
കൽപ്പറ്റ: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. കോണ്‍ഗ്രസ് ജില്ലാ സ്പെഷൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ സംസ്ഥാനത്തിന് ശാപമായി. ഈ സർക്കാരിനെ താഴെയിറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി.ഭരണപരാജയം മറയ്ക്കാനാണ് കോടികൾ മുടക്കി ഓരോ ജില്ലയിലും മന്ത്രിസഭയുടെ നാലാം വാർഷികം ആഘോഷിച്ചത്.
ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല. പിണറായി വിജയന്റെ ഏറ്റവും ദയനീയ മുഖമാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവേദിയിൽ കണ്ടത്. സ്വന്തം കാബിനറ്റിലെ അംഗങ്ങളെപോലും വേദിയിലിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മകളെയും കുടുംബത്തെയും രക്ഷിക്കുന്നതിന് ഉണ്ടാക്കിയ ധാരണയുടെ ദയനീയ കാഴ്ചയും ഉമ്മൻചാണ്ടിയെ അപമാനിച്ചതിന് കിട്ടിയ ശിക്ഷയുമാണിത്.
ആശാ വർക്കർമാർ ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളെ മറന്നുള്ള ഭരണമാണ് സംസ്ഥാനത്ത് ഒന്‍പത് വർഷമായി നടക്കുന്നത്. വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുകയാണ്. സർക്കാർ ഒരുതരത്തിലുള്ള ഇടപെടലും വിപണിയിൽ നടത്തുന്നില്ല. ക്ഷേമ പെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി.
വൈദ്യുതി ചാർജ് കൂട്ടിയും ഭൂനികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചും ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം. ഇതിനെതിരായ ജനവിധി വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്നും പ്രതാപൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. എഐസിസി തീരുമാനങ്ങൾ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് അവതരിപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, നേതാക്കളായ പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, കെ.ഇ. വിനയൻ, പി.ടി. ഗോപാലക്കുറുപ്പ്, കെ.കെ. വിശ്വനാഥൻ,
കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, ബിനു തോമസ്, എൻ. കെ. വർഗീസ്, ടി.ജെ. ഐസക്, പി.കെ. അബ്ദുൾ റഹ്മാൻ, അഡ്വ.വേണുഗോപാൽ, എം.എ. ജോസഫ്, വിജയമ്മ, ബീന ജോസ്, ശോഭനകുമാരി, ജിനി തോമസ്, പി.എം. ബെന്നി, എൻ.സി. കൃഷ്ണകുമാർ, ഡി.പി. രാജശേഖരൻ,
സിൽവി തോമസ്, ഒ.ആർ. രഘു, രാജേഷ്കുമാർ, നിസി അഹമ്മദ്, ഇ.എ. ശങ്കരൻ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, പോൾസണ്‍ കൂവക്കൽ, എ.എം. നിഷാന്ത്, ജിൽസണ്‍ തൂപ്പുംകര എന്നിവർ പ്രസംഗിച്ചു.