പുരസ്കാര നിറവിൽ ജില്ലാ ഹോമിയോ ആശുപത്രി
1587877
Saturday, August 30, 2025 5:55 AM IST
കൽപ്പറ്റ: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ ജില്ലാ ഹോമിയോ ആശുപത്രി 95.24 ശതമാനം മാർക്കോടെ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നേടി. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.പി. സുമേഷ്, ഡോ.പി. നാദിയ മോൾ, ഡോ.കെ.എൻ. അശ്വതി എന്നിവർചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.