വയറിംഗ് നടത്തുന്നത് ലൈസൻസ് ഉള്ളവരെന്നു ഉറപ്പുവരുത്തണം: ഇഡബ്ല്യു ആൻഡ് എസ്എ ജില്ലാ സമ്മേളനം
1588094
Sunday, August 31, 2025 5:49 AM IST
കൽപ്പറ്റ: വീടുകളിലും കെട്ടിടങ്ങളിലും മറ്റും വയറിംഗ് ജോലി ചെയ്യുന്നത് ലൈസൻസും പെർമിറ്റും ഉള്ളവരാണെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള(ഇഡബ്ല്യു ആൻഡ് എസ്എ-സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, വി.എം. സാബു, അസോസിയേഷൻ സംസ്ഥാന ട്രഷറർ സി. സുധീരൻ,
ജില്ലാ ജനറൽ സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ, കെ.പി. അബൂബക്കർ, കുഞ്ഞുമോൾ, കെ.പി. ദിലീപ്, വി.എം. സാബു, കെ. സക്കീർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.കെ. പുഷ്പൻ(പ്രസിഡന്റ്), കെ.വി. ദേവദാസ്(സെക്രട്ടറി), മാത്യു(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.