ദേശീയ കായികദിനം ആഘോഷിച്ചു
1588729
Tuesday, September 2, 2025 8:08 AM IST
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയിൽ കായികവേദി, മേരാ യുവ ഭാരത് വയനാട്, ജിഎംഎച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് എന്നിവ സംയുക്തമായി ദേശീയ കായികദിനം ആഘോഷിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോക്കി കോച്ച് സി. സതീശനെയും സിഎഫ്സി ജനറൽ സെക്രട്ടറി മുജീബ് റഹ്മാനെയും അവർ പൊന്നാട അണിയിച്ച് ആദരിച്ചു.
എം. സുധാകരൻ അധ്യക്ഷത വഹിച്ചു. എ. രാജഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. രേഖ, കെ. എ. അഭിജിത്ത്, എം. മുരളീധരൻ, സക്കീന കുടുവ, പി. തങ്കമണി എന്നിവർ പ്രസംഗിച്ചു. എം. മണികണ്ഠൻ, എം. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കായികദിനാഘോഷവും ധ്യാൻചന്ദ് അനുസ്മരണവും നടത്തി.
പുൽപ്പള്ളി ആർച്ചറി അക്കാദമിയിൽ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ അന്പെയ്ത്ത് മത്സരം സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു.
പി.കെ. അയൂബ്, കെ.എ. ജിജി, അക്ഷയ ദാസ് എന്നിവർ പ്രസംഗിച്ചു. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കൗണ്‍സിൽ ജില്ലാ വൈസ് പ്രസിഡന്റ് സലിം കടവൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.എ. ജിജി കായികദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായികാധ്യാപകൻ മുഹമ്മദ് നവാസ് പ്രസംഗിച്ചു.