എസ്വൈഎസ് സാന്ത്വനം: പരിശീലനം സമാപിച്ചു
1588726
Tuesday, September 2, 2025 8:08 AM IST
പടിഞ്ഞാറത്തറ: എസ്വൈഎസ് സാന്ത്വനം എമർജർസി ടീം മൂന്നാംഘട്ടം പരിശീലനം പന്തിപ്പൊയിലിൽ സമാപിച്ചു.
പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ അകസ്മിക സാഹചര്യങ്ങളിൽ സേവനം ചെയ്യുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് സാന്ത്വനം എമർജൻസി ടീം. പ്രയോഗിക പരിശീലനമാണ് മൂന്നാംഘട്ടത്തിൽ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത 130 പേർ പങ്കെടുത്തു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ടീം അംഗങ്ങൾക്കുള്ള മെമന്റോ വിതരണം അദ്ദേഹം നിർവഹിച്ചു.