കാട്ടാന ആക്രമണം; ബൈക്ക് യാത്രികർ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു
1588731
Tuesday, September 2, 2025 8:08 AM IST
പുൽപ്പള്ളി: ബൈക്ക് യാത്രികർ കാട്ടാനയുടെ ആക്രമണത്തിൻ നിന്ന് അദ്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. വാഴപ്പിള്ളി ജോർജ് (54), ജോസ് (52) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുള്ളൻകൊല്ലിയിൽനിന്ന് കാട്ടിക്കുളത്തേക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാൻ ബൈക്കിൽ പോകുന്നതിനിടെ ചേകാടി ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടിൽ മറഞ്ഞുനിന്ന കാട്ടാന ബൈക്കിനുനേരേ കുതിച്ചെത്തുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞാണ് ഇവർക്ക് പരിക്കേറ്റത്. ജോസിന് കണ്ണിന്റെ ഭാഗത്ത് 14 സ്റ്റിച്ചുണ്ട്. ഇവരെ പുൽപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.