തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി ധർണ നടത്തി
1588409
Monday, September 1, 2025 4:27 AM IST
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് ധർണ നടത്തി. ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ പഠനങ്ങൾ നടത്താതെയാണ് തുരങ്കപാത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നു അദ്ദേഹം ആരോപിച്ചു.
പരിസ്ഥിതി ലോല പ്രദേശത്തെ തുരങ്കപാത നിർമാണം ഭാവിയിൽ വിനാശത്തിനു കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. താമരശേരി ചുരം റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പി.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപകനും എഴുത്തുകാരനുമായ കെ.കെ. സുരേന്ദ്രൻ, പ്രജൂഷ്, സലിംകുമാർ, ഉണ്ണിക്കൃഷ്ണൻ ചീരാൽ, സുനിൽ ജോസഫ്, അരൂഷ് കാരായി എന്നിവർ പ്രസംഗിച്ചു. ബഷീർ ആനന്ദ് ജോണ് സ്വാഗതവും കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.