എട്ട് നോന്പ് പെരുന്നാൾ
1588725
Tuesday, September 2, 2025 8:08 AM IST
സുൽത്താൻ ബത്തേരി: താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോന്പ് പെരുന്നാൾ ഏഴ്, എട്ട് തീയതികളിൽ നടക്കും. ഏഴിന് രാവിലെ വിശുദ്ധ കുർബാന തുടർന്ന് കൊടി ഉയർത്തൽ. വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർഥന.
എട്ടിന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ കുർബാന, പ്രസംഗം- ഫാ. സോജൻ വാണാക്കുടി. പ്രദക്ഷിണം താളൂർ ടൗണ്‍ കുരിശിങ്കലേക്ക്. ആശിർവാദം, നേർച്ച ഭക്ഷണം. വികാരി റവ.ഡോ. മത്തായി അതിരംപുഴയിൽ, ട്രസ്റ്റി ബെസി വാരിശേരിൽ, സെക്രട്ടറി തോമസ് വൻമേലിൽ, ജോയിന്റ് സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട് എന്നിവർ നേതൃത്വം നൽകും.