മണ്ണെണ്ണ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന്
1588096
Sunday, August 31, 2025 5:49 AM IST
ഗൂഡല്ലൂർ: നീലഗിരിയിലെ ചില റേഷൻകടകളിൽ മണ്ണെണ്ണ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ഓരോ കടയിലും തോന്നിയതുപോലെയാണ് മണ്ണെണ്ണ വിതരണമെന്ന് കാർഡ് ഉടമകൾ പറയുന്നു.
ഇതേക്കുറിച്ച് ചോദിക്കുന്പോൾ അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. വൈദ്യുതി, പാചക വാതക കണക്ഷൻ ഇല്ലാത്ത റേഷൻ കാർഡ് ഉടമകൾക്ക് മാസം അഞ്ച് ലിറ്റർ മണ്ണെണ്ണ വീതമാണ് നൽകേണ്ടത്.
എന്നാൽ റേഷൻകട നടത്തിപ്പുകാരിൽ പലരും ഇത്രയും അളവിൽ മണ്ണെണ്ണ നൽകുന്നില്ല. സിവിൽ സപ്ലൈസ് അധികൃതർ റേഷൻകടകളിൽ പരിശോധന നടത്തുന്നില്ല. ഉപഭോക്താക്കൾക്ക് എല്ലാ റേഷൻ സാധനങ്ങളും കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.