എട്ട് നോന്പാചരണത്തിന് തുടക്കമായി
1588721
Tuesday, September 2, 2025 8:08 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എട്ട് നോന്പാചരണത്തിന് തുടക്കം കുറിച്ച് ഫാ. ജോർജ് ആലൂക്ക കൊടിയേറ്റി.
തുടർന്ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവയുണ്ടായിരുന്നു. ഇന്ന് മുതൽ ഏഴുവരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, സന്ദേശത്തിനും ഫാ. റോയ് വട്ടക്കാട്ട്, ഫാ. ജോജോ ഔസേപ്പറന്പിൽ, ഫാ. തോംസണ് കീരിപ്പേൽ, ഫാ. ജോളി കളപ്പുര, ഫാ. ജോഷി പുൽപ്പയിൽ, ഫാ. ഷാജി ചിറപ്പുറത്ത് എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും സന്ദേശം, നൊവേനയ്ക്കും മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിക്കും.