കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് സ്വീകരണം നൽകി
1588415
Monday, September 1, 2025 4:27 AM IST
സുൽത്താൻ ബത്തേരി: ’യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനം’ എന്ന മുദ്രാവാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നയിക്കുന്ന കേരള നവീകരണ യാത്രയ്ക്ക് മാനന്തവാടി, ബത്തേരി രൂപതകളുടെ നേതൃത്വത്തിൽ സ്വതന്ത്ര മൈതാനിയിൽ സ്വീകരണം നൽകി.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ എബി കണിവയലിൽ മുഖ്യപ്രഭാഷണം നടത്തി. എംസിവൈഎം ബത്തേരി രൂപത പ്രസിഡന്റ് എബി ഏബ്രഹാം, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോബിൻ ജോസ്,
ജിബി ഏലിയാസ്, വിപിൻ ജോസഫ്, ജീന ജോർജ്, മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അന്പലത്തറ, വിമൽ കൊച്ചുപുരയ്ക്കൽ, അനിസ്റ്റാ പി. മാർക്കോസ് എന്നിവർ പ്രസംഗിച്ചു.