ജില്ലാ പോലീസ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
1587884
Saturday, August 30, 2025 5:55 AM IST
മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളജിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ 9.30ന് ഡിസിആർബി ഡിവൈഎസ്പി കെ.ജെ. ജോണ്സണ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖ്, ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ,
എസ്പിസി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് ആർഎംഒ ഡോ.ജി.ആർ. ഫെസിൻ, ഡോ. ബിനിജ മെറിൻ ജോയ്, സിസ്റ്റർ സെലിൻ തുടങ്ങിയവർ പങ്കെടുത്തു. രക്തദാന ക്യാന്പിൽ 30 ഓളം പേർ പങ്കാളികളായി.