തുരങ്കപാത: സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന്
1588720
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത വയനാടിന്റെ സമഗ്രമായ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്നും പദ്ധതി തടസങ്ങൾ നീക്കി എളുപ്പമാക്കിയതും നിർമാണോദ്ഘാടനം നടത്താൻ സാധിച്ചതും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജുനൈദ് കൈപ്പാണി പറഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട ആശ്വാസമായി മാറും.
വ്യാപാര വ്യവസായിക രംഗത്തെ വളർച്ചയ്ക്ക് വഴിയൊരുക്കും. വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ സാധ്യതകളാവും. വയനാടിന്റെ ദീർഘ കാലത്തെ ആവശ്യം സാക്ഷാത്കരിക്കുന്ന സർക്കാരിന് ജില്ലയുടെ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നുവെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.