തേയിലത്തോട്ടത്തിൽ തങ്ങുന്ന കരിന്പുലിയും കുട്ടികളും ഭീതി പരത്തുന്നു
1588099
Sunday, August 31, 2025 5:49 AM IST
ഗൂഡല്ലൂർ: തേയിലത്തോട്ടത്തിൽ തങ്ങുന്ന കരിന്പുലിയും മൂന്നു കുട്ടികളും സമീപവാസികളിൽ ഭീതി പരത്തുന്നു.
കോത്തഗിരി ഓറശോലയിയിലാണ് കരിന്പുലിയും കുട്ടികളും തേയിലത്തോട്ടത്തിൽ തങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് തോട്ടത്തിൽ പുലിയും കുഞ്ഞുങ്ങളും പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികൾ. പുലിയെയും കുഞ്ഞുങ്ങളെയും പിടികൂടി ഉൾക്കാട്ടിൽ വിടണമെന്ന് അവർ ആവശ്യപ്പെട്ടു.