പിഎൽഎസ്എ കുടുംബ സംഗമവും ഓണാഘോഷവും നടത്തി
1588728
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: പ്രൈവറ്റ് ലാൻഡ് സർവേയേഴ്സ് അസോസിയേഷൻ(പിഎൽഎസ്എ)ജില്ലാ കമ്മിറ്റി കെഎം ഹോളിഡെയ്സിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി.
എഡിഎം കെ. ദേവകി ഉദ്ഘാടനം ചെയ്തു. പിഎൽഎസ്എ ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കെജിഎൽഎസ്എ സംസ്ഥാന പ്രസിഡന്റ് ഫാസിൽ കാസിം മുഖ്യപ്രഭാഷണം നടത്തി. സർവേ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ നാലുപേരെ ഡിവൈഎസ്പി പി.എൽ. ഷൈജു ആദരിച്ചു. ജോണ് അംഗത്വ വിതരണം നടത്തി. എ.കെ. രാജേഷ്, സന്തോഷ് നന്പ്യാർ എന്നിവർ പ്രസംഗിച്ചു. പിഎൽഎസ്എ ജില്ലാ സെക്രട്ടറി കെ.പി. ശിവദാസ് ട്രഷറർ ഗോവിന്ദൻ പ്രസംഗിച്ചു.