വിദ്യാർഥിനിയുടെ മാല കവർന്നു
1588098
Sunday, August 31, 2025 5:49 AM IST
സുൽത്താൻ ബത്തേരി: വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ മാല മങ്കി ക്യാപ് ധരിച്ച് മുഖംമറച്ചയാൾ കവർന്നു.
കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ കുപ്പാടി സ്കൂളിന് സമീപമാണ് സംഭവം. കന്പളക്കാട് സ്വദേശിനി ആദർശയുടെ അര പവൻ വരുന്ന മാലയാണ് നഷ്ടമായത്. ഭക്ഷ്യോത്പന്ന നിർമാണ പരിശീലന ക്യാന്പിനെത്തിയ പെണ്‍കുട്ടി താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികളെ തള്ളിയിട്ടശേഷമാണ് മാല പൊട്ടിച്ച് ഓടിയത്. ആദർശയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.