കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് നൽകി
1588727
Tuesday, September 2, 2025 8:08 AM IST
ചെന്നലോട്: തരിയോട് സെക്കൻഡറി പാലിയേറ്റീവ് വോളണ്ടിയർ ഗ്രൂപ്പ് പ്രവർത്തനപരിധിയിലെ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് നൽകി.
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷൈനി മാത്യുവിന് കിറ്റ് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി നഴ്സുമാരായ കെ.കെ. രാജാമണി, ബീന അജു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസണ്‍, വോളണ്ടിയർമാരായ അനിൽകുമാർ, ശാന്തി അനിൽ, കെ.ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.