മരണാനന്തര നിധി കൈമാറി
1588722
Tuesday, September 2, 2025 8:08 AM IST
കേണിച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റിൽ നിര്യാതനായ ടി.കെ. ശിവദാസന്റെ കുടുംബത്തിനുള്ള ജില്ലാ വ്യാപാരി കുടുംബ സുരക്ഷാനിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് കൈമാറി. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എം.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ബിൽജോ പി. ജോസ്, എം.കെ. ശശിധരൻ, കെ.സി. ഷാജി, രാജമ്മ സുരേന്ദ്രൻ, പി.എ. എൽദോ, ടി.കെ. മനോഹരൻ, പി.എം. സുധാകരൻ എന്നിവർ പ്രസംഗിച്ചു.