കർഷകമിത്രം പ്രവർത്തനം മാതൃക: ബിഷപ് ഡോ.ജോസഫ് മാർ തോമസ്
1588097
Sunday, August 31, 2025 5:49 AM IST
സുൽത്താൻ ബത്തേരി: ജൈവകൃഷി നടത്തിയും ജൈവ ഉത്പന്നങ്ങളുടെ ഔട്ട് ലെറ്റ് തുടങ്ങിയും മാതൃകാപരമായ പ്രവർത്തനമാണ് കർഷകമിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി നടത്തുന്നതെന്ന് ബത്തേരി രൂപത അധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ്. ഈസ്റ്റ് ചീരാലിൽ കർഷകമിത്രം പ്രൊഡക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
കൂടുതൽ ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നതിന് കർഷകമിത്രം രക്ഷാധികാരി എന്ന നിലയിൽ പൂർണ പിന്തുണ ഉണ്ടാകുമെന്നു ബിഷപ് പറഞ്ഞു. കർഷകമിത്രം ഉപ രക്ഷാധികാരി കാദർ പട്ടാന്പി അധ്യക്ഷത വഹിച്ചു. നവീകരിച്ച ഫ്ളോർ മില്ല് പൗൾട്രി ബോർഡ് ചെയർമാൻ പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കർഷകമിത്രം അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആദരിച്ചു.
കർഷകമിത്രം അംഗങ്ങൾക്കുള്ള കിറ്റ് വിതരണം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജീ വർഗീസ് നിർവഹിച്ചു. സ്നാക്സ്, അച്ചാർ യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ കെ.വി. കൃഷ്ണൻകുട്ടി, അഫ്സൽ, വിനോദിനി എന്നിവർ സംയുക്തമായി നിർവഹിച്ചു.
കർഷകമിത്രം ചെയർമാൻ പി.എം. ജോയി, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. ബേബി, കർഷകമിത്രം ഡയറക്ടർമാരായ ഡോ.പി. ലക്ഷ്മണൻ, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.