നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
1588723
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: സർക്കാർ/എയ്ഡഡ് കോളജുകളിൽ രണ്ടാംവർഷ പിജി കോഴ്സുകളിൽ പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് യുജിസി/സിഎസ്ഐആർ നെറ്റ് പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 24 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർഥികൾക്കുമാണ് പരിശീലത്തിന് അർഹത. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികളെ പ്രത്യേകം പരിഗണിച്ചും കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ എപിഎൽ വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minortiywelfare.kerala.gov.in വെബ് സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്.
പരിശീലനം നേടാൻ താത്പര്യമുള്ള വിദ്യാർഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്സ് കോഓർഡിനേറ്റർക്ക് 10നകം സമർപ്പിക്കണം.
ജില്ലയിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ് ആണ് പരിശീലന കേന്ദ്രം. ജനറൽ പേപ്പർ 1, പേപ്പർ 2 കോമേഴ്സ് എന്നീ വിഷയങ്ങൾക്കാണ് ക്ലാസുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി പി. കബീർ, കോഴ്സ് കോഓർഡിനേറ്റർ 9947729192 എന്ന നന്പറിൽ ബന്ധപ്പെടണം.