കഞ്ചാവുകേസ്: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
1588064
Sunday, August 31, 2025 5:08 AM IST
മാനന്തവാടി: വ്യത്യസ്ത കഞ്ചാവുകേസുകളിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. 2023ൽ 29.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി കോഴിക്കോട് കണ്ണിപ്ര മേലേ ഈച്ചംപാട്ടിൽ രാജീവ്(43), 100 ഗ്രാം കഞ്ചാവ് കൈവശംവച്ച കേസിലെ പ്രതി മധുര സ്വദേശി ആർ. പ്രകാശ് (28) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബി. അർജുൻ വൈശാഖും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.