സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘം അറസ്റ്റിൽ
1588416
Monday, September 1, 2025 4:27 AM IST
ഊട്ടി: ഊട്ടിയിലെ കളക്ടറേറ്റിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ഉൗട്ടി സ്വദേശി കൃഷ്ണൻ (34), കാന്തൽ സ്വദേശി രാജൻ (47), ഫിങ്കർപോസ്റ്റ് സ്വദേശി വിനോദ് (45) എന്നിവരെയാണ് വിജിലൻസ് വിഭാഗം സിഐ കമലേഷ് അറസ്റ്റ് ചെയ്തത്.
ഊട്ടി വണ്ടിശോല സ്വദേശി ഗീതാഞ്ജലി, തലകുന്ദ സ്വദേശികളായ കാർത്തിക, സരോജിനി, ജയലക്ഷ്മി, രാംകി എന്നിവരിൽ നിന്നാണ് പണം തട്ടിയത്. ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി വിജിലൻസ് വിഭാഗം ഡിവൈഎസ്പി ശക്തിവേലുവിന് തട്ടിപ്പിനിരയായവർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.