ഓണക്കാല അധികവില വിതരണം
1587888
Saturday, August 30, 2025 5:58 AM IST
പുൽപ്പള്ളി: 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെ സംഭരിച്ച പാൽ ലിറ്ററിന് ഒരു രൂപ ഓണക്കാല അധികവില നൽകാൻ കബനിഗിരി ക്ഷീസംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 2024 ജൂലൈയിൽ മിൽമ ലിറ്ററിന് രണ്ട് രൂപ പ്രകാരം അനുവദിച്ച അധികവില ഇതോടൊപ്പം വിതരണം ചെയ്യും.
ആകെ 15 ലക്ഷത്തോളം രൂപയാണ് അധികവിലയായി നൽകുന്നത്. തുക ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള പാൽ വിലയ്ക്കൊപ്പം രണ്ടിന് കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കും. പ്രസിഡന്റ് സുനിൽ ജോസ് അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ ഫ്രെൻസി, റെന്നി ജോർജ്, മായ ഷിജു, സുധിഷ്ണ, ജെസി, തങ്കച്ചൻ, ഗംഗാധരൻ, ശിവരാജ്, സെക്രട്ടറി പി.ജെ. സജി എന്നിവർ പ്രസംഗിച്ചു.